സെർവിക്കൽ കാൻസർ അഥവാ ഗർഭാശയഗള അർബുദം: ലക്ഷണങ്ങളും കാരണങ്ങളും വിഭാഗങ്ങളും, സ്‌ക്രീനിംഗും പ്രതിരോധവും

Dr. Prachi Benara
Dr. Prachi Benara

MBBS (Gold Medalist), MS (OBG), DNB (OBG), PG Diploma in Reproductive and Sexual health

16+ Years of experience
സെർവിക്കൽ കാൻസർ അഥവാ ഗർഭാശയഗള അർബുദം: ലക്ഷണങ്ങളും കാരണങ്ങളും വിഭാഗങ്ങളും, സ്‌ക്രീനിംഗും പ്രതിരോധവും

Table of Contents

സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ കാൻസറാണ് സെർവിക്കൽ കാൻസർ. എന്നാൽ , ആശാവഹമായ വസ്തുതയെന്തെന്നാൽ എളുപ്പത്തിൽ ചികിത്സിച്ചു മാറ്റാനാകുന്ന വിഭാഗത്തിൽപ്പെട്ട കാൻസറാണിത്. ഹ്യൂമൻ പാപ്പിലോമാ വൈറസിനായി (HPV)നടത്തുന്ന സ്‌ക്രീനിംഗ് പരിശോധനയിലൂടെ സെർവിക്കൽ കാൻസർ എളുപ്പത്തിൽ കണ്ടെത്താനാകുകയും, സമയോചിതമായി വാക്സിനെടുക്കുകയും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുമ്പോൾ ഇവയുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാനാകുകയും ചെയ്യുന്നു. എന്നാൽ വളരെയധികം പ്രതിരോധമാർഗ്ഗങ്ങൾ ഉണ്ടെങ്കിലും ലോകമെമ്പാടുമുള്ള വളരെയധികം സ്ത്രീകൾ രോഗ ബാധ നേരിടേണ്ടി വരുന്നവരാണ്. അതിനാൽ അവബോധവും രോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഈ രോഗത്തെ നേരിടുന്നതിന് വളരെ നിർണ്ണായകമാണ്. ഈ ആർട്ടിക്കളിൽ, സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങൾ മുതൽ സ്‌ക്രീനിംഗ് , പ്രതിരോധം മാർഗ്ഗങ്ങൾ, ചികിത്സ എന്നിവയുൾപ്പടെ ഈ രോഗത്തെ സംബന്ധിച്ചുള്ള എല്ലാ വശങ്ങളും നമ്മൾ ചർച്ച ചെയ്യുന്നു. 

എന്താണ് സെർവിക്കൽ കാൻസർ?

സെർവിക്‌സിൽ നിയന്ത്രണാതീതമായ രീതിയിൽ അസ്വാഭാവികമായ കോശങ്ങളുടെ വളർച്ച കാണപ്പെടുന്ന രോഗാവസ്ഥയാണ് സെർവിക്കൽ കാൻസർ. ഗർഭാശയത്തെയും യോനിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗർഭാശയത്തിന്റെ താഴെ കാണുന്ന  വീതികുറഞ്ഞ ഭാഗമാണ് സെർവിക്സ്. അപകടകരമായ അളവിൽ HPV  ഉൾപ്പെടുന്ന ദീർഘകാലമായി അനുഭവപ്പെടുന്ന അണുബാധയാണ് സെർവിക്കൽ കാൻസറിന്റെ പ്രധാന കാരണം.  മിക്ക കേസുകളിലും ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ തന്നെ വൈറസുകളെ നശിപ്പിക്കുന്നതാണ്. എന്നാൽ ചില സ്ത്രീകളിൽ ഈ വൈറസ് ദീർഘകാലം നിലനിൽക്കുന്നു. ഈ വൈറസ് സെർവിക്‌സിലെ കോശങ്ങൾ അസാധാരണമായ രീതിയിൽ മാറ്റങ്ങൾ വരുത്തുകയും പിന്നീട് സെർവിക്കൽ കാൻസറിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. 

സെർവിക്കൽ കാൻസർ ശ്രദ്ധ നൽകേണ്ടതാണ് എന്ന് പറയപ്പെടുന്നത് എന്തുകൊണ്ടാണ് ?

ആഗോളതലത്തിലുള്ള  സ്ഥിതിവിവരക്കണക്കുകൾ പരിഗണിക്കുമ്പോൾ, സ്ത്രീകളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ കാൻസർ  രോഗാവസ്ഥകളിൽ നാലാമത്തെ സ്ഥാനമാണ് സെർവിക്കൽ കാൻസറിനുള്ളത്. ഓരോ വർഷവും ഇത്തരത്തിലുള്ള ഒരു ദശലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) കണക്കുകൾ പ്രകാരം, 2022 ൽ ലോകമെമ്പാടും 6 ,60,000 സെർവിക്കൽ കാൻസർ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്, അതേ വർഷം തന്നെ 3,50,000 സ്ത്രീകൾക്ക് ഈ രോഗം മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.   ആരോഗ്യ സൗകര്യങ്ങളോ സ്‌ക്രീനിംഗ് ക്രമീകരണങ്ങളോ പരിമിതമായ സാഹചര്യങ്ങൾ ഉള്ള രാജ്യങ്ങളിൽ, സാധാരണയായി കാൻസർ പടർന്നുകഴിഞ്ഞു മാത്രമേ കണ്ടെത്താനാകുകയുള്ളൂ, ഇത് വലിയൊരു വിഭാഗത്തിന്റെയും മരണത്തിന് കാരണമാകുന്നു. മറിച്ച്, വാക്സിൻ, സ്ക്രീനിംഗ് സംവിധാനങ്ങൾ നിലവിലുള്ള രാജ്യങ്ങളിൽ,ഇത്തരം കാൻസറിന്റെ കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്..

HPV യ്ക്കെതിരായ വാക്സിനേഷനും സ്ക്രീനിംഗും മറ്റ് നടപടികളും ഉൾപ്പെടെ സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ ഫലപ്രദമായ മാർഗങ്ങൾനിലവിലുണ്ട്. വ്യാപകമായ വാക്സിനേഷൻ  സ്ക്രീനിംഗ് പ്രോഗ്രാമുകളിലൂടെയും സെർവിക്കൽ കാൻസർ നിയന്ത്രിക്കുക എന്നതാണ് 2030 ലെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ലക്ഷ്യങ്ങളിലൊന്ന്.

ശരീരത്തിൽ സെർവിക്‌സിന്റെ ധർമ്മം 

പ്രതുല്പാദനവ്യവസ്ഥയിൽ വളരെ പ്രധാനമായ പങ്ക് വഹിക്കുന്ന ഒരു ഭാഗമാണ് സെർവിക്സ്. ബീജം ഗർഭപാത്രത്തിൽ എത്തിക്കുന്നതിനും ആർത്തവ സമയങ്ങളിൽ രക്തം പുറത്തേയ്ക്ക് ഒഴുകുന്നതിനും ഉള്ള മാർഗ്ഗമായി സെർവിക്സ് പ്രവർത്തിക്കുന്നു, ഇതിനു പുറമെ പ്രസവം സുഗമമാക്കാനായി വികസിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഇതിന്റെ സ്ഥാനവും ഘടനയും അടിസ്ഥാനമാക്കി, സെർവിക്‌സിലെ അണുബാധയ്ക്കുള്ള സാധ്യത വളരെക്കൂടുതലാണ്, അതിനാൽ പലപ്പോഴും ഹ്യൂമൻ പാപ്പിലോമാ വൈറസ് ബാധയ്ക്കും കാരണമാകുന്നു. ഇതാണ് സെർവിക്കൽ കാൻസറിന്റെ ഏറ്റവും വലിയ കാരണം. 

മിക്കവാറും സാഹചര്യങ്ങളിൽ HPV അണുബാധകൾ സ്വാഭാവികമായി പരിഹരിക്കപ്പെടുന്നു, എന്നാൽ അണുബാധ നിലനിൽക്കുകയാണെങ്കിൽ ഇത് സെർവിക്‌സിലെ കോശങ്ങളിൽ കാൻസർ ബാധയ്ക്ക കാരണമാകുന്നു. ഉചിതമായ സമയങ്ങളിൽ ചികിത്സ ലഭിക്കുന്നില്ല എങ്കിൽ കാൻസർ  കൂടുതൽ ഗുരുതരമായ ഘട്ടത്തിലെത്തുന്നു. 

സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങൾ 

സെർവിക്കൽ കാൻസറിന്റെ സ്വാഭാവികമായ ലക്ഷണങ്ങളൊന്നും തന്നെ ആദ്യഘട്ടങ്ങളിൽ ശ്രദ്ധിക്കപ്പെടണമെന്നില്ല.  എന്നാൽ ഇത് ഗുരുതരമാകുന്നതിനനുസരിച്ച്, വിവിധതരം ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. ഈ ലക്ഷണങ്ങൾ ഉചിതമായ സമയത്ത് തിരിച്ചറിഞ്ഞു കൊണ്ട് വൈദ്യ ഉപദേശങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ചികിത്സ കൂടുതൽ ഫലപ്രദമാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു. അതിനാൽ ഇനി നമുക്ക് സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം:

സെർവിക്കൽ കാൻസറിന്റെ സാധാരണമായ ലക്ഷണങ്ങൾ 

  1. അസാധാരണമായ രക്തസ്രാവം 
  1. ദുർഗന്ധമുള്ള യോനിസ്രവം

സെർവിക്കൽ കാൻസർ ബാധിച്ച സ്ത്രീകൾക്ക് അസാധാരണമായ രീതിയിലുള്ള യോനിസ്രവങ്ങൾ ശ്രദ്ധയിൽപ്പെട്ടേക്കാം. ഇത് സാധാരണയേക്കാൾ വലിയ അളവിൽ ഉണ്ടാകുന്നതായും ദുർഗന്ധമുള്ളതായിരിക്കുകയും ചെയ്യുന്നു.

  1. പെൽവിസിലെ വേദന 

പെൽവിക് ഭാഗത്ത് ഏറെ സമയം നിലനിൽക്കുന്ന, അല്ലെങ്കിൽ  അല്ലെങ്കിൽ ലൈംഗിക ബന്ധത്തിനിടെ അനുഭവപ്പെടുന്ന വേദന എന്നിവയും സെർവിക്കൽ കാൻസറിൻ്റെ ലക്ഷണങ്ങളാണ്. കാൻസർ കൂടുതൽ ഗുരുതരമാകുന്ന ഘട്ടങ്ങളിലെത്തുമ്പോൾ വേദന വ്യക്തമായി അനുഭവപ്പെട്ടേക്കാം 

  1. മല-മൂത്ര വിസർജ്ജനത്തിനുള്ള ബുദ്ധിമുട്ട്

ഗുരുതരമായ ഒരു ഘട്ടത്തിലെത്തുന്ന, സെർവിക്കൽ കാൻസർ അടുത്തുള്ള അവയവങ്ങളിലേക്കും മൂത്രാശയത്തിലേക്കും മലാശയത്തിലേക്കും പടരാൻ തുടങ്ങുന്നു. ഇത് ഇടയ്‌ക്കിടെയുള്ള മൂത്രവിസർജ്ജനത്തിന് കാരണമാകുന്നു. മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, മൂത്രത്തിൽ രക്തം കാണപ്പെടുക അല്ലെങ്കിൽ മലമൂത്രവിസർജ്ജനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും ഇതിനൊപ്പം കാണപ്പെടുന്നതാണ്.

  1. ക്ഷീണവും ഭാരക്കുറവും

പ്രതേകിച്ചു കരണങ്ങളൊന്നുമില്ലാതെ  പെട്ടന്ന് ശരീര ഭാരം കുറയുന്നതും ക്ഷീണം അനുഭവപ്പെടുന്നതും സെർവിക്കൽ കാൻസറിന്റെ ഗുരുതരമായ ഘട്ടങ്ങളുടെ ലക്ഷണങ്ങളാണ്. രോഗത്തെ പ്രതിരോധിക്കാൻ നമ്മുടെ ശരീരം കൂടുതൽ ഊർജ്ജം ചെലവഴിക്കുന്നതാണ് ഇതിന് കാരണം.

എപ്പോഴാണ് ഒരു ഡോക്ടറെ കാണേണ്ടത് ?

നിങ്ങൾക്ക് മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, പെട്ടന്ന് തന്നെ ഒരു ഡോക്ടറെ കാണാവുന്നതാണ്. കാൻസറിന്റെ കാര്യത്തിൽ, കാലതാമസം വരുത്തുന്നത് അപകടസാധ്യത വർദ്ധിക്കുന്നതിന് കാരണമാകുന്നതാണ്.  കൂടാതെ ഇത്തരം ലക്ഷണങ്ങൾ സെർവിക്കൽ കാൻസറിന്‌ പുറമെ മറ്റേതെങ്കിലും രോഗാവസ്ഥകളുമായി ബന്ധപ്പെട്ടും ഉണ്ടായെന്ന് വരാം, എന്നാൽ സമയത്തിന് ചികിത്സ സ്വീകരിക്കുകയാണെങ്കിൽ, ഉചിതവും ഫലപ്രദവുമായ ചികിത്സ  ലഭിക്കാനും സാധ്യതയുഉണ്ട്. 

സെർവിക്കൽ കാൻസറിന്റെ കാരണങ്ങൾ

HPV വൈറസിന്റെ കൂടുതൽ അപകടകരമായ വകഭേദങ്ങൾ മൂലമുണ്ടാകുന്ന അണുബാധയാണ് സെർവിക്കൽ കാൻസറിന്റെ  പ്രധാന കാരണം. എന്നിരുന്നാലും മറ്റ് പല കാരണങ്ങൾ കൊണ്ടും  ഈ കാൻസർ വികസിപ്പിക്കപ്പെട്ടേക്കാം. ഇത്തരം കാര്യങ്ങൾ കൂടി മനസിലാക്കുന്നത് രോഗത്തിനെതിരായ പ്രതിരോധത്തിനും ചികിത്സയ്ക്കും പ്രധാനമാണ്. 

  • HPV അണുബാധ

ഹ്യൂമൻ പാപ്പിലോമാ വൈറസ് (HPV) എന്നത് 100 ൽ അധികം വൈറസുകൾ ഉൾപ്പെടുന്ന ഒരു കൂട്ടമാണ്, ഇവയിൽ ചില വകഭേദങ്ങൾ മാത്രമേ സെർവിക്കൽ കാൻസറിന് കാരണമാകുന്നുള്ളൂ. HPV സാധാരണമായി ലൈംഗികമായ സമ്പർക്കങ്ങളിലൂടെ പകരുന്ന ഒന്നാണ്. അതിനാൽ ലൈംഗികമായി സജീവമായ സ്ത്രീകളിലാണ് ഈ വൈറസ് ബാധ കൂടുതലായി കാണപ്പെടുന്നത്. സെർവിക്കൽ കാൻസറിന്‌ കാരണമാകുന്ന, കൂടുതൽ അപകടസാധ്യതയുള്ള രണ്ടു വകഭേദങ്ങളാണ് HPV-16, HPV-18 എന്നിവ. ഈ രണ്ടു വകഭേദങ്ങളാണ് ആഗോളതലത്തിൽ ബാധിക്കപ്പെടുന്ന 76 ശതമാനം സെർവിക്കൽ കാൻസറുകൾക്കും കാരണമാകുന്നത്.

HPV അണുബാധ സ്വാഭാവികമായി തന്നെ സുഖപ്പെടുന്ന ഒന്നാണ്, എന്നാൽ ചില കേസുകളിൽ മാത്രം അവ ക്രമേണ സെർവിക്സിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു. ഇത് പിന്നീട് കാൻസറായി രൂപാന്തരപ്പെടുന്നു. 

  • പുകവലി 

പുകവലി നേരിട്ട് നമ്മുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ ബാധിക്കുകയും അതിനെ ദുർബലമാക്കുകയും ചെയ്യുന്നു. ഇതിനാൽ HPV അണുബാധ ഉൾപ്പടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ശരീരത്തിന്റെ ശേഷി കുറയുന്നു. പഠനങ്ങൾ തെളിയിക്കുന്നത് പുകവലി ശീലമുള്ള സ്ത്രീകളിൽ അതില്ലാത്തവരെ അപേക്ഷിച്ച് സെർവിക്കൽ കാൻസറിനുള്ള സാധ്യത താരതമ്യേനെ ഇരട്ടിയാണ്  എന്നാണ്. ഇതിന് പുറമെ പുകവലിക്കുന്ന ശീലം മാറ്റ് കാൻസറുകൾക്കും ശ്വസനവ്യവസ്ഥ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നു.

  • ദുർബലമായ പ്രതിരോധ സംവിധാനം

ദുർബലമായ പ്രതിരോധ വ്യവസ്ഥയുള്ള സ്ത്രീകളിൽ സെർവിക്കൽ കാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ഉദാഹരണത്തിന്, HIV ഉള്ളവരിൽ. AIDS ബാധിക്കപ്പെട്ടിട്ടുള്ള സ്ത്രീകളിൽ ഈ കാൻസർ വളരെ വ്യാപകമായി കാണപ്പെടുന്നു. ഇതിന്റെ കാരണം വളരെ വ്യക്തമാണ്. ശരീരത്തിന്റെ ദുർബലമായ  രോഗ പ്രതിരോധ വ്യവസ്ഥ HPV അണുബാധയോടും കാൻസറിന്റെ മറ്റ് കാരണങ്ങളോടും പ്രതിരോധിക്കുന്നതിൽ ഫലപ്രദമായെന്നു വരില്ല. 

  • ചെറിയ പ്രായത്തിലുള്ള ലൈംഗിക ബന്ധവും  ഒന്നിലധികം പങ്കാളികളും

ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രായമെത്തുന്നതിന് മുൻപുള്ള ലൈംഗിക ബന്ധവുംHPV അണുബാധയ്ക്ക് കാരണമാകുന്നുവെന്നാണ്. ഇതിന് പുറമെ ഒന്നിലധികം പങ്കാളികളുമായി ലൈംഗിക ബന്ധം പുലർത്തുന്നതും HPV അണുബാധയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ലൈംഗിക ബന്ധത്തിനിടെ കോണ്ടം ഉപയോഗിക്കുന്നത് HPV യും മറ്റു സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസസ് (STI കൾ) തടയുന്നതിന് സഹായകമാകുന്നു. 

  • മറ്റു കാരണങ്ങൾ
    • ഗർഭനിരോധന ഗുളികകൾ: ദീർഘകാലത്തേയ്ക്ക് ഗർഭനിരോധന ഗുളികകൾ  ഉപയോഗിക്കുന്നതും സെർവിക്കൽ കാൻസറിന്റെ വർദ്ധിച്ചുവരുന്ന കേസുകളുമായി  ബന്ധപ്പെട്ടിരിക്കുന്നു.
    • കുടുംബത്തിൽ മുൻകാല രോഗ ചരിത്രം: കുടുംബത്തിൽ സെർവിക്കൽ കാൻസർ രോഗം മുൻപ് കാണപ്പെട്ടിരുന്ന സ്ത്രീകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
    • തെറ്റായ ഭക്ഷണ ശീലങ്ങൾ: ഭക്ഷ്യങ്ങളിലെ അവശ്യ പോഷകങ്ങളുടെ അഭാവം മൂലം രോഗപ്രതിരോധ ശേഷി ദുർബലമാകുകയും ഇത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനാൽ ഭക്ഷണത്തിൽ ആവശ്യമായ എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ ഈ പട്ടികയിലെ വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്

കാരണം പ്രത്യാഘാതം
HPV അണുബാധ 75% സെർവിക്കൽ കാൻസറിന്റെയും കാരണം
പുകവലി സെർവിക്കൽ കാൻസറ വരാനുള്ള രണ്ട മടങ്ങ് സാധ്യത
ദുർബലമായ പ്രതിരോധശേഷി HPV അണുബാധയെ ചെറുക്കുന്നതിൽ പരാജയപ്പെടുന്നു
ചെറിയ പ്രായത്തിലെ ലൈംഗികത HPV അണുബാധയ്ക്കുള്ള ഉയർന്ന സാധ്യത

 

സെർവിക്കൽ കാൻസറിന്റെ വിവിധ വിഭാഗങ്ങൾ 

കാൻസർ ബാധിക്കുന്ന കോശങ്ങളെ അടിസ്ഥാനമാക്കി സെർവിക്കൽ കാൻസറിനെ വിവിധ വിഭാഗങ്ങളായി തരാം തിരിച്ചിരിക്കുന്നു. രണ്ടു പ്രധാന വിഭാഗത്തിൽ പെട്ട സെർവിക്കൽ കാൻസർ ഇനിപറയുന്നവയാണ്: 

സ്ക്വാമസ് സെൽ കാർസിനോമ 

സെർവിക്കൽ കാൻസറിൻ്റെ ഏറ്റവും സാധാരണമായ വിഭാഗമാണ് സ്ക്വാമസ് സെൽ കാർസിനോമ, സെർവിക്കൽ കാൻസർ കേസുകളിലെ ഏകദേശം 70-80% ത്തോളവും ഈ വിഭാഗത്തിൽപ്പെടുന്നവയാണ്. ഈ കാൻസർ സെർവിക്സിൻറെ ബാഹ്യപ്രതലത്തിൽ കാണപ്പെടുന്ന നേർത്തതും പരന്നതുമായ സ്ക്വാമസ് കോശങ്ങളിലാണ് ബാധിക്കപ്പെടുന്നത്. സാധാരണ പാപ് സ്മിയർ ടെസ്റ്റുകളിലൂടെ ഇത് പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കാനും ആവശ്യമായ ചികിത്സകൾ ചെയ്യാനും സാധിക്കുന്നു.

അഡീനോകാർസിനോമ 

സെർവിക്സ് കനാലിൻ്റെ ഗ്രന്ഥി കോശങ്ങളിലാണ് അഡിനോകാർസിനോമ ബാധിക്കപ്പെടുന്നത്. സ്ക്വാമസ് സെൽ കാർസിനോമയെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞതോതിൽ മാത്രമേ പടരുകയുള്ളൂ, എന്നാൽ ഇത് കൂടുതൽ മാരകവും ഗുരുതരവുമാണ്. പാപ് സ്മിയർ ടെസ്റ്റ് പോലുള്ള പതിവ് സ്‌ക്രീനിംഗിലൂടെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, ഫലപ്രമായ ചികിത്സയ്ക്ക് ഇത് നേരത്തെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

അപൂർവ്വമായ സെർവിക്കൽ കാൻസർ വിഭാഗങ്ങൾ 

അപൂർവമായ കാണപ്പെടുന്ന നിരവധി സെർവിക്കൽ കാൻസറുകളും ഉണ്ട്. സ്മാൾ സെൽ കാർസിനോമ, ക്ലിയർ സെൽ കാർസിനോമ, ന്യൂറോ എൻഡോക്രൈൻ ട്യൂമർ മുതലായവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം കാൻസറുകൾ മറ്റുള്ളവയേക്കാൾ മാരകവും ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതുമായേക്കാം.

സെർവിക്കൽ കാൻസർ സ്ക്രീനിംഗ്

സെർവിക്കൽ കാൻസറിനായുള്ള  സ്ക്രീനിംഗ്‌ നടപടികളുടെ സഹായത്തോടെ, ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുന്നത് എളുപ്പമാകുന്നു, ഇതിലൂടെ രോഗിക്ക് ചികിത്സയിൽ നിന്നും കൂടുതൽ  ഫലപ്രാപ്തി ലഭിക്കും. സ്ക്രീനിംഗിനായി നിരവധി രീതികൾ ഉപയോഗിക്കുന്നു:

  • പാപ് സ്മിയർ ടെസ്റ്റ് (പാപ്പനികൊലൗ ടെസ്റ്റ്))

സെർവിക്കൽ കാൻസറിന്റെ സ്‌ക്രീനിംഗ് നടപടികളിൽ ഏറ്റവും സാധാരണമായ ഒന്നാണ് പാപ് സ്മിയർ ടെസ്റ്റ്. ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു പരിശോധന രീതിയാണിത്. ഈ നടപടിയിൽ സെർവിക്സിലെ കോശങ്ങൾ നീക്കം ചെയ്യുകയും എന്തെങ്കിലും അസാധാരണത്വം കാണപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നതാണ്. കാൻസറിന് മുൻപുള്ള ഘട്ടങ്ങളെ കണ്ടെത്താണായി ഇത് സഹായകമാകുന്നു. കാൻസറായി മാറുന്നതിന് മുൻപ് തന്നെ ഈ പരിശോധനയിലൂടെ അസാധാരണമായ കോശങ്ങൾ കണ്ടെത്തുകയും നേരത്തെയുള്ള ചികിത്സ സാധ്യമാക്കുകയും ചെയ്യുന്നു. 

  • HPV DNA പരിശോധന

സെർവിക്കൽ സെല്ലുകളിൽ ഉയർന്ന അപകടസാധ്യതയുള്ള HPV വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നത്തിനായി HPV DNA ടെസ്റ്റ് സഹായകമാകുന്നു. സാധാരണയായി 30 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകളിൽ പാപ് സ്മിയർ ടെസ്റ്റിനൊപ്പം ഈ ടെസ്റ്റ് കൂടി നടത്താറുണ്ട്. സെർവിക്കൽ കാൻസർ ബാധിച്ചേക്കാനുള്ള സാധ്യതയെക്കുറിച്ചു ഇത് കൂടുതൽ വിവരങ്ങൾ നൽകുന്നു.

  • അസറ്റിക് ആസിഡ് ഉപയോഗിച്ചുള്ള ദൃശ്യ പരിശോധന (VIA) 

അധികം സൗകര്യങ്ങൾ ലഭ്യമാകാത്ത പ്രദേശങ്ങളിൽ പാപ് സ്മിയർ ടെസ്റ്റിന് പകരമായി ഉപയോക്കാവുന്ന ചെലവ് കുറഞ്ഞ ഒരു ബദൽ രീതിയാണ് VIA. ഈ പരിശോധനയിൽ വിനാഗിരിയോട് സമയമുള്ള ഒരു പദാർത്ഥം സെർവിക്സിൽ നിന്നുള്ള കോശങ്ങളിൽ പ്രയോഗിക്കുമ്പോൾ, അസാധാരണമായ കോശങ്ങൾ വെള്ള നിറത്തിലേക്ക് മാറുന്നു. ഈ രീതിയിലൂടെ രോഗിയ്ക്ക് കാൻസറിന്റെ അപകടസാധ്യത ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താവുന്നതാണ്. ഇതനുസരിച്ച് കൂടുതൽ സ്‌ക്രീനിംഗിനും ചികിത്സയ്ക്കും സൗകര്യമൊരുക്കുകയും ചെയ്യാവുന്നതാണ്.

സെർവിക്കൽ കാൻസർ സ്ക്രീനിംഗിനായുള്ള നിർദ്ദേശങ്ങൾ

പ്രായ വിഭാഗം എപ്പോഴാണ് സ്ക്രീനിംഗ് നടത്തേണ്ടത് ?
21-29 മൂന്ന് വർഷത്തിൽ ഒരിക്കൽ പാപ്സ്മിയർ ടെസ്റ്റ് നടത്തുക. 
30-65 ഓരോ അഞ്ച് വർഷത്തിലും ഒരിക്കൽ പാപ്സ്മിയർ ടെസ്റ്റും HPV DNA ടെസ്റ്റും നടത്തുക
65 വയഅസ്സോ അതിൽ കൂടുതലോ മുൻപുള്ള ടെസ്റ്റുകളില് അസ്വഭാവികതകൾ ഒന്നും ഇല്ലെങ്കിൽ കൂടുതൽ പരിശോധനകൾ ഒന്നും തന്നെ ആവശ്യമില്ല. 

 

സെർവിക്കൽ കാൻസറിനെതിരെയുള്ള  പ്രതിരോധ നടപടികൾ

സെർവിക്കൽ കാൻസർ  നിയന്ത്രണത്തിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗം അത് വികസിക്കുന്നതിന് മുമ്പ് തന്നെ അത് തടയുക എന്നതാണ്. പ്രതിരോധ നടപടികകളിലൂടെ, നിങ്ങൾക്ക് സെർവിക്കൽ കാൻസർ സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും. അത്തരം നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു:

  • HPV വാക്സിൻ

HPV വാക്സിൻ കാൻസറിന്റെ ഏറ്റവും സാധാരണമായ അപകട സാധ്യതയായ HPV അണുബാധയെ ചെറുക്കൻ സഹായിക്കുന്നു. ഇത്തരം വാക്സിനുകൾ ബാല്യത്തിന്റെ കൗമാരത്തിലോ സ്വീകരിക്കുന്നതാണ് കൂടുതൽ ഫലപ്രദമാകുന്നത്, അതായത് ലൈംഗികമായി സജീവമാകുന്നതിന് മുൻപ് തന്നെ ഈ വാക്സിൻ നൽകണമെന്നാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും 45 വയസ്സ് വരെയും ഈ വാക്സിൻ ലഭിക്കത്തെ സ്ത്രീകൾക്ക് അവരുടെ ഡോക്ടറുടെ നിർദേശപ്രകാരം ഈ വാക്സിൻ സ്വീകരിക്കാവുന്നതാണ്.

  • സുരക്ഷിതമായ ലൈംഗിക പ്രവർത്തനങ്ങൾ

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കുന്നത് HPV അണുബാധയുടെ സാധ്യത കുറയ്ക്കുന്നു. ചെറുപ്രായത്തിൽ തന്നെയുള്ള ലൈംഗികബന്ധവും ഒന്നിലധികം പങ്കാളിയുമായുള്ള ഇടപെടലും ഒഴിവാക്കുന്നതും HPV അണുബാധ ഒഴിവാക്കുന്നതിന് സഹായകമാണ്.

  • പുകവലി ഒഴിവാക്കൽ 

പുകവലി ഒഴിവാക്കുന്നത് സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കുക മാത്രമല്ല ,നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. പുകവലിക്കുന്ന സ്ത്രീകളിൽ HPV അണുബാധയുടെയും സെർവിക്കൽ കാൻസറിന്റെയും അപകടസാധ്യത വളരെ കൂടുതലായിരിക്കും.

  • സ്ഥിരമായ ആരോഗ്യ ചെക്കപ്പുകൾ

ആരോഗ്യനില സ്ഥിരമായി നിരീക്ഷിക്കുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യുകയാണെങ്കിൽ, പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗാവസ്ഥകൾ കണ്ടെത്താനാകും. സെർവിക്കൽ കാൻസർ അതിൻ്റെ തുടക്കത്തിൽ തിരിച്ചറിയുന്നതിലൂടെ എളുപ്പത്തിൽ സുഖപ്പെടുത്താൻ കഴിയും, അതിനാൽ സ്ഥിരമായ ചെക്ക് അപ്പുകൾ വളരെ പ്രധാനമാണ്.

സെർവിക്കൽ കാൻസർ ചികിത്സയ്ക്കായുള്ള ഓപ്‌ഷനുകൾ  

സെർവിക്കൽ കാൻസറിനുള്ള ചികിത്സ രോഗത്തിന്റെ ഘട്ടം, തരം കൂടാതെ രോഗിയുടെ ആരോഗ്യസ്ഥിതി എന്നിവ ആശ്രയിച്ചായിരിക്കും. ഇനി പറയുന്നവയാണ് രോഗ ചികിത്സയിലെ പ്രധാന രീതികൾ:

  1. ശസ്ത്രക്രിയ

സെർവിക്കൽ കാൻസറിന്റെ ആദ്യഘട്ടങ്ങളിൽ ഏറ്റവും ഫലപുരദമായ ചികിത്സാരീതിയാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയ തന്നെ പല തരത്തിലുണ്ട്. ഉദാഹരണത്തിന്:

  • കോണിസേഷൻ: സെർവിക്സിൻറെ മുൻവശത്തുള്ള ഇടുങ്ങിയ ഭാഗം നീക്കം ചെയ്യുന്നത്.
  • ഹിസ്റ്റെറെക്ടമി: ഗർഭാശയവും സെർവിക്സും നീക്കം ചെയ്യുന്നത്.
  • പെൽവിക് ലിംഫ് നോഡ് ഡിസെക്ഷൻ: ഇടുപ്പിന്റെ ഭാഗത്ത്  നിന്ന് ലിംഫ് നോഡുകൾ നീക്കംചെയ്യുന്നത്.
  1. റേഡിയേഷൻ തെറാപ്പി

കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനായി ഉയർന്ന ഊർജ്ജത്തിലുള്ള കിരണങ്ങൾ ഉപയോഗിച്ചാണ് റേഡിയേഷൻ തെറാപ്പി നടത്തുന്നത്. സെർവിക്കൽ കാൻസറിന്റെ ഗുരുതരമായ ഘട്ടത്തിലുള്ള രോഗികളിൽ ഇത് സാധാരണയായി ശസ്ത്രക്രിയയ്‌ക്കൊപ്പം ഉപയോഗിക്കുന്നു അല്ലെങ്കിൽ ചില മെഡിക്കൽ കാരണങ്ങളാൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകാൻ കഴിയാത്ത രോഗികൾക്കും  ഈ തെറാപ്പി നൽകി വരുന്നു.

  1. കീമോതെറാപ്പി 

കീമോതെറാപ്പിയിൽ, കാൻസർ കോശങ്ങളെ മരുന്നുകൾ ഉപയോഗിച്ച് നശിപ്പിക്കുന്നു. സെർവിക്കൽ കാൻസറിന്റെ ഗുരുതരമായ  ഘട്ടങ്ങളിലുള്ള രോഗികൾക്ക് അല്ലെങ്കിൽ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് കാൻസർ പടരുന്നത് തടയാൻ ഈ നടപടി സാധാരണയായി ഉപയോഗപ്പെടുത്തുന്നു.

  1. ടാർഗെറ്റഡ് തെറാപ്പിയും ഇമ്മ്യൂണോതെറാപ്പിയും

ടാർഗെറ്റഡ് തെറാപ്പിയിൽ കാൻസറിന് കാരണമാകുന്ന പ്രത്യേക തരത്തിലുള്ള തന്മാത്രകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതേസമയം ഇമ്മ്യൂണോതെറാപ്പിയിൽ കാൻസർ കോശങ്ങളെ ചെറുക്കുന്നതിനല്ല  ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ തന്നെ ശക്തിപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകുന്നത്. 

സെർവിക്കൽ ക്യാൻസറുമായി ബന്ധപ്പെട്ട മിഥ്യയും വസ്തുതകളും

മിഥ്യകൾ വസ്തുതകൾ
ആർത്തവവിരാമത്തിന് ശേഷം പാപ്സ്മിയർ പരിശോധന ആവശ്യമില്ല ആർത്തവവിരാമത്തിനു ശേഷവും ഈ സ്ക്രീനിംഗ് നടപടി വളരെ ഫലപ്രദമാണ്
പ്രായമായ സ്ത്രീകൾക്ക് മാത്രമേ സെർവിക്കൽ കാൻസർ ഉണ്ടാകൂ സെർവിക്കൽ കാൻസർ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും  ബാധിക്കുന്നതാണ്. എന്നിരുന്നാലും, പ്രായത്തിനനുസരിച്ച് അപകടസാധ്യതയും വർദ്ധിക്കുന്നു
സജീവ ലൈംഗിക ജീവിതം നയിക്കുന്ന സ്ത്രീകൾക്ക് മാത്രമേ HPV വാക്സിൻ നൽകാവൂ HPV അണുബാധയ്ക്ക് മുമ്പ് വാക്സിൻ സ്വീകരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായുള്ളത്
സെർവിക്കൽ കാൻസർ എപ്പോഴും മരണകാരണമായേവുന്ന ഒന്നാണ്.  സമയബന്ധിതമായ ചികിത്സയിലൂടെ സെർവിക്കൽ കാൻസർ നിയന്ത്രിക്കാവുന്നതാണ്.

 

സംഗ്രഹം

സെർവിക്കൽ കാൻസർ ഒരു ഗുരുതരമായ ആരോഗ്യ പ്രശ്നമാണെങ്കിലും അത് സുഖപ്പെടുത്താൻ കഴിയുന്ന കാൻസറുകളിൽ ഒന്നാണ്. കൃത്യമായ ഇടവേളകളിൽ ചെക്കപ്പുകൾ എടുത്ത് കൊണ്ടും HPV വാക്സിൻ ഉപയോഗപ്പെടുത്തിയും കൂടാതെ ശരിയായ ജീവിതശൈലി സ്വീകരിച്ചു കൊണ്ടും സെർവിക്കൽ കാൻസർ സംബന്ധമായ അപകടസാധ്യതകൾ ഗണ്യമായ തോതിൽ കുറയ്ക്കാൻ സാധിക്കുന്നതാണ്. ഇത് സംബന്ധിച്ച ശരിയായ അവബോധവും, നേരത്തെയുള്ള രോഗ നിർണ്ണയവും കൂടാതെ ശരിയായ ചികിത്സയുമാണ് രോഗപ്രതിരോധത്തിൽ പ്രധാനമായുള്ളത്.

Our Fertility Specialists

Related Blogs