പുരുഷന്മാരിലെ ബീജ വർദ്ധനവിനും പ്രത്യുത്പാദനശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള സ്വാഭാവിക മാർഗ്ഗങ്ങൾ

Dr. Prachi Benara
Dr. Prachi Benara

MBBS (Gold Medalist), MS (OBG), DNB (OBG), PG Diploma in Reproductive and Sexual health

16+ Years of experience
പുരുഷന്മാരിലെ ബീജ വർദ്ധനവിനും പ്രത്യുത്പാദനശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള സ്വാഭാവിക മാർഗ്ഗങ്ങൾ

Table of Contents

ബീജങ്ങളുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് ആശങ്കാകുലരാണോ നിങ്ങൾ? എന്നാൽ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന് ഒരിക്കലും കരുതേണ്ടതില്ല. ആരോഗ്യമുള്ള ബീജങ്ങളുടെ എണ്ണം പുരുഷ പ്രത്യുത്പാദനശേഷിയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു, കാരണം ഇത് ഒരു അണ്ഡവുമായി ബീജസങ്കലനം ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ ബീജങ്ങളുടെ എണ്ണം ശരാശരിയേക്കാൾ കുറവാണെങ്കിലും, ബീജോത്പാദനം വർദ്ധിപ്പിക്കുന്നതിനും പ്രത്യുത്പാദനശേഷി മെച്ചപ്പെടുത്തുന്നതിനും സ്വാഭാവികമായ നിരവധി മാർഗ്ഗങ്ങളുണ്ട്. നമുക്കിടയിൽ ഏകദേശം 15% ദമ്പതികൾ വന്ധ്യത അനുഭവിക്കുന്നുണ്ട്, അതിൽ 50% പുരുഷന്മാരെ സംബന്ധിക്കുന്ന ബീജങ്ങളുടെ എണ്ണം പോലുള്ള ഘടകങ്ങൾ കാണപ്പെടുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളും വൈദ്യോപദേശവും ഉപയോഗപ്പെടുത്തി, പല പുരുഷന്മാരും അവരുടെ ബീജത്തിന്റെ ഗുണനിലവാരത്തിലും ഗർഭധാരണ സാധ്യതയിലും ഗണ്യമായ മെച്ചപ്പെടുത്തലുകൾ കണ്ടെത്തുന്നു എന്നതാണ് നല്ല വാർത്ത. ഈ ലേഖനത്തിൽ, സ്വാഭാവികമായും ബീജങ്ങളുടെ എണ്ണവും സാന്ദ്രതയും വർദ്ധിപ്പിക്കുന്നതിനുള്ള ചില തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങൾ നമുക്ക് ചർച്ച ചെയ്യാം.

ബീജങ്ങളുടെ എണ്ണത്തെപ്പറ്റി മനസ്സിലാക്കുക

ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളിലേക്ക് കടക്കുന്നതിനുമുമ്പ്, സാധാരണ ബീജങ്ങളുടെ എണ്ണം എന്താണെന്ന് നമുക്ക് മനസ്സിലാക്കാം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സാധാരണയായി ഒരു മില്ലിലിറ്റർ ബീജത്തിൽ 15 മുതൽ 200 ദശലക്ഷം വരെ എണ്ണമാണ് കാണപ്പെടുന്നത്. ഈ പരിധിക്ക് താഴെയാണെങ്കിൽ അത് ഒലിഗോസ്പെർമിയയായി (ബീജങ്ങളുടെ എണ്ണത്തിൽ കുറവുള്ള അവസ്ഥ) കണക്കാക്കപ്പെടുന്നു.

ഗർഭധാരണത്തിനുള്ള സാധാരണ ബീജങ്ങളുടെ എണ്ണം

വിജയകരമായ ഗർഭധാരണത്തിന്, ഒരു മില്ലിലിറ്ററിന് കുറഞ്ഞത് 15 ദശലക്ഷം ബീജങ്ങൾ ആവശ്യമാണെന്ന് കണക്കാക്കപ്പെടുന്നു. ബീജങ്ങളുടെ എണ്ണം കൂടുന്നത് സാധാരണയായി ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. എന്നാൽ, സാധ്യത കുറച്ചു കുറവാണെങ്കിലും ബീജങ്ങളുടെ എണ്ണം കുറഞ്ഞിരുന്നാലും ഗർഭധാരണം ഇപ്പോഴും സാധ്യമാണ്.

ബീജങ്ങളുടെ എണ്ണം കുറയുന്നതിന്റെ ലക്ഷണങ്ങൾ

ബീജങ്ങളുടെ എണ്ണം കുറയുന്നതിന്റെ ചില ലക്ഷണങ്ങളിൽ (വൈദ്യശാസ്ത്രപരമായി ഒലിഗോസ്പെർമിയ എന്നറിയപ്പെടുന്നു) ഇവ ഉൾപ്പെടുന്നു:

ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ, നിങ്ങളുടെ ബീജങ്ങളുടെ എണ്ണം കുറവാണോ എന്ന് കണ്ടെത്താൻ ഒരു ഡോക്ടറുമായി ബന്ധപ്പെടുക.

ബീജങ്ങളുടെ എണ്ണം കുറയാനുള്ള കാരണങ്ങൾ

ഫലപ്രദമായ ചികിത്സയ്ക്ക് ബീജങ്ങളുടെ എണ്ണം കുറയുന്നതിന്റെ കാരണങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഈ അവസ്ഥയ്ക്ക് നിരവധി ഘടകങ്ങൾ കാരണമായേക്കാം:

  1. ഹോർമോൺ അസന്തുലിതാവസ്ഥ: ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി ഗ്രന്ഥി അല്ലെങ്കിൽ വൃഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബീജോത്പാദനത്തിന് ആവശ്യമായ ഹോർമോണുകളുടെ അളവിൽ വ്യതിയാനങ്ങളുണ്ടാക്കും.

  2. ജനിതക ഘടകങ്ങൾ: ക്രോമസോം തകരാറുകൾ വൃഷണത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ബീജോത്പാദനം കുറയ്ക്കുകയും ചെയ്യും.

  3. മെഡിക്കൽ കണ്ടീഷനുകൾ:  പ്രമേഹം, സിസ്റ്റിക് ഫൈബ്രോസിസ്, അല്ലെങ്കിൽ മുണ്ടിനീര് പോലുള്ള അണുബാധകൾ എന്നിവ പ്രത്യുത്പാദനശേഷിയെ പ്രതികൂലമായി ബാധിക്കും.

  4. പാരിസ്ഥിതിക ഘടകങ്ങൾ: കീടനാശിനികൾ, ഘന ലോഹങ്ങൾ, റേഡിയേഷൻ തുടങ്ങിയ വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കും.

  5. ജീവിതശൈലിയുമായി ബന്ധപ്പെട്ടവ:
    • പൊണ്ണത്തടി: അമിതമായ ശരീരഭാരം ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ബീജോത്പാദനം കുറയാൻ ഇടയാക്കും..
    • പുകവലി: പുകയിലയുടെ ഉപയോഗം ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും കുറയാൻ കാരണമാകും.
    • മദ്യവും മയക്കുമരുന്നും: അമിതമായ മദ്യപാനവും മരിജുവാന, അനാബോളിക് സ്റ്റിറോയിഡുകൾ പോലുള്ള ആനന്ദം നൽകുന്ന പദാർത്ഥങ്ങളുടെ ഉപയോഗവും ഗർഭധാരണത്തെ പ്രതികൂലമായി ബാധിക്കും.
    • അമിതമായ ചൂട്: സോന, ഹോട്ട് ബാത്ത് എന്നിവ പതിവായി നടത്തുന്നതും ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കുന്നതും വൃഷണങ്ങളുടെ താപനില വർദ്ധിപ്പിക്കുകയും ബീജോത്പാദനത്തെ ബാധിക്കുകയും ചെയ്യും.
  1. പ്രായം: വാർദ്ധക്യം വരെ പുരുഷന്മാർക്ക് ഫലഭൂയിഷ്ഠമായി തുടരാമെങ്കിലും, 40 വയസ്സിനു ശേഷം ടെസ്റ്റോസ്റ്റിറോൺ അളവ് സാധാരണയായി കുറയുന്നു, ഇത് ബീജ ഉൽപാദനത്തെ ബാധിച്ചേക്കാം.

ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള സ്വാഭാവിക മാർഗ്ഗങ്ങൾ

സ്വാഭാവികമായി ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ചില വഴികൾ ഇതാ:

  1. ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക: ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (SFA), പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (PUFA) എന്നിവ കൂടുതലുള്ള അല്ലെങ്കിൽ അസന്തുലിതമായ ഒമേഗ -6 / ഒമേഗ -3 PUFA അനുപാതമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. പകരം, ബീജങ്ങളുടെ ആരോഗ്യവും ഗുണനിലവാരവും ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം ശീലമാക്കുക. ഇതിന് പ്രയോജനകരമായ ചില ഭക്ഷണങ്ങൾ താഴെപ്പറയുന്നു:
    • പഴങ്ങളും പച്ചക്കറികളും: ബെറി, ചീര, ബ്രൊക്കോളി എന്നിവയിൽ ആന്റിഓക്സിഡന്റുകൾ കൂടുതലാണ്.
    • നട്ടുകളും വിത്തുകളും: വാൽനട്ട്, മത്തങ്ങ വിത്തുകൾ എന്നിവ അവശ്യ ഫാറ്റി ആസിഡുകൾ നൽകുന്നു.
    • ലീൻ പ്രോട്ടീൻ: സാൽമൺ, ചിക്കൻ തുടങ്ങിയ മത്സ്യങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
  1. സപ്ലിമെന്റുകൾ എടുക്കുക: പോഷകക്കുറവുകളുള്ള പുരുഷന്മാർക്ക്  സിങ്ക്, വിറ്റാമിനുകൾ, കോഎൻസൈം Q10 തുടങ്ങിയ ചില സപ്ലിമെന്റുകൾ ബീജത്തിന്റെ ഗുണനിലവാരവും എണ്ണവും മെച്ചപ്പെടുത്താൻ സഹായിക്കും.
  2. പതിവായി വ്യായാമം ചെയ്യുക: മിതമായ ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ബീജോൽപ്പാദനത്തിന് അത്യന്താപേക്ഷിതമായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, കഠിനമായ ശാരീരിക പരിശീലനം ബീജങ്ങളുടെ ചലനം (ബീജകോശങ്ങളുടെ മുന്നോട്ട് നീങ്ങാനുള്ള കഴിവ്), മോർഫോളജി (ബീജകോശങ്ങളുടെ രൂപവും ആകൃതിയും), സാന്ദ്രത (ഒരു മില്ലിലിറ്റർ ശുക്ലത്തിലടങ്ങിയ കോശങ്ങളുടെ എണ്ണം) എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ, മിതമായ വ്യായാമങ്ങളാണ് ഉത്തമം.
  3. സമ്മർദ്ദം നിയന്ത്രിക്കുക: ഉയർന്ന സമ്മർദ്ദം ഓക്സിഡേറ്റീവ് സമ്മർദ്ദത്തിന് കാരണമാവുകയും ബീജ വികസനത്തിന് ആവശ്യമായ ഹോർമോൺ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ധ്യാനം, യോഗ അല്ലെങ്കിൽ ശ്വസന വ്യായാമങ്ങൾ പോലുള്ള തന്ത്രങ്ങൾ സമ്മർദ്ദം കുറയ്ക്കാനും പ്രത്യുത്പാദനശേഷി മെച്ചപ്പെടുത്താനും സഹായിക്കും.
  4. ദോഷകരമായ വസ്തുക്കൾ ഒഴിവാക്കുക: പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം പരിമിതപ്പെടുത്തുന്നതും ബീജത്തിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തും. ഈ രണ്ട് വസ്തുക്കളും ബീജങ്ങളുടെ എണ്ണവും ചലനക്ഷമതയും കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, ആനന്ദം നൽകുന്ന പദാർത്ഥങ്ങളായ മരിജുവാന, അനാബോളിക് സ്റ്റിറോയിഡുകൾ തുടങ്ങിയവയും ഒഴിവാക്കുക.
  5. വേണ്ടത്ര ഉറങ്ങുക: മൊത്തത്തിലുള്ള ആരോഗ്യത്തെയും ഹോർമോൺ സന്തുലിതാവസ്ഥയെയും പിന്തുണയ്ക്കുന്നതിന് രാത്രിയിൽ 7-8 മണിക്കൂർ നന്നായി ഉറങ്ങേണ്ടതുണ്ട്. ക്രമരഹിതമായ ഉറക്കം ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെയും പ്രത്യുത്പാദനശേഷിയെയും പ്രതികൂലമായി ബാധിക്കും.
  6. ചൂടേൽക്കുന്നത് കുറയ്ക്കുക: അമിതമായ ചൂട് വൃഷണ താപനില ഉയർത്തുകയും ബീജോൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാൽ, ദീർഘനേരം ചൂടുവെള്ളമേൽക്കുന്ന സോന പോലുള്ള കുളി ഒഴിവാക്കുക. കൂടാതെ, ചൂടുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാൻ ലാപ്ടോപ്പുകളും സെൽഫോണുകളും നിങ്ങളുടെ മടിയിൽ വയ്ക്കാതിരിക്കുക.
  7. അയഞ്ഞതും വായുസഞ്ചാരമുള്ളതുമായ അടിവസ്ത്രങ്ങൾ ധരിക്കുക: ശരീര താപനിലയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനിലയിലാണ് വൃഷണങ്ങൾ ശരിയായി പ്രവർത്തിക്കുന്നത്. ഇറുകിയ അടിവസ്ത്രങ്ങളും പാന്റുകളും വൃഷണങ്ങളുടെ താപനില വർദ്ധിപ്പിക്കുകയും ബീജത്തിന്റെയും ടെസ്റ്റോസ്റ്റിറോണിന്റെയും ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാൽ, ബീജത്തിന്റെ ആരോഗ്യത്തിന് അനുയോജ്യമായ താപനില നിലനിർത്താൻ സഹായിക്കുന്ന അയഞ്ഞതും വായുസഞ്ചാരമുള്ളതുമായ തുണിത്തരങ്ങൾ തിരഞ്ഞെടുക്കുക.
  8. ചുറ്റുപാടുകളിൽ കാണപ്പെടുന്ന വിഷവസ്തുക്കളുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തുക: കീടനാശിനികൾ, പ്ലാസ്റ്റിക്, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ചില രാസവസ്തുക്കളും വിഷവസ്തുക്കളും ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കും. ജൈവ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക, പ്രകൃതിദത്ത ക്ലീനിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക, പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കുക എന്നിവയിലൂടെ വിഷവസ്തുക്കളുമായുള്ള നിങ്ങളുടെ സമ്പർക്കം കുറയ്ക്കുക.
  9. നിലവിലുള്ള ആരോഗ്യ അവസ്ഥകൾ നിയന്ത്രിക്കുക: വെരിക്കോസിൽ (വൃഷണത്തിലെ ഞരമ്പുകൾ വലുതാകുന്നത്), അണുബാധകൾ അല്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ പോലുള്ള ചില ആരോഗ്യപ്രശ്നങ്ങൾ ബീജങ്ങളുടെ എണ്ണം കുറയാൻ കാരണമാകും. ഇത്തരമൊരു പ്രശ്നം നിങ്ങൾക്കുണ്ടെന്ന് സംശയിക്കുകയാണെങ്കിൽ, അവ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുന്ന ഒരു ഫെർട്ടിലിറ്റി സ്പെഷലിസ്റ്റുമായി ബന്ധപ്പെടുക.

ബീജത്തിന്റെ സാന്ദ്രത എങ്ങനെ വർദ്ധിപ്പിക്കാം?

ബീജത്തിന്റെ സാന്ദ്രത വർദ്ധിപ്പിക്കാൻ, ജലാംശം, പോഷകാഹാരം എന്നിവയിൽ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല ജലാംശമുള്ള ശരീരം മികച്ച ഗുണനിലവാരമുള്ള ശുക്ലം ഉത്പാദിപ്പിക്കുന്നു. കൂടാതെ, സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ (കക്ക പോലുള്ളവ) കഴിക്കുന്നത് ബീജത്തിന്റെ സാന്ദ്രത വർദ്ധിപ്പിക്കാൻ സഹായിക്കും.

ഒറ്റരാത്രികൊണ്ട് ബീജത്തിൻ്റെ അളവ് എങ്ങനെ വർദ്ധിപ്പിക്കാം?

ഒറ്റരാത്രികൊണ്ട് കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും, സ്ഖലനത്തിന് മുമ്പ് ജലാംശം നിലനിർത്തുന്നതിലൂടെയും, ബീജ മൂല്യനിർണയത്തിന് പോകുകയാണെങ്കിൽ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന മദ്യമോ മരുന്നുകളോ ഒഴിവാക്കുന്നതിലൂടെയും നിങ്ങൾക്ക് ഗുണഫലങ്ങൾ നേടാം. അതിനാവശ്യമായ ചില നുറുങ്ങുകൾ ഇതാ:

  • തലേദിവസം ധാരാളം വെള്ളം കുടിക്കുക.
  • ശരീരം മന്ദിപ്പിക്കുന്ന തരത്തിലുള്ള കനത്ത ഭക്ഷണം ഒഴിവാക്കുക.
  • ശരീരത്തിൻ്റെ ഉന്മേഷം ഉറപ്പാക്കാൻ വേണ്ടത്ര വിശ്രമിക്കുക.

ബീജങ്ങളുടെ ഗുണനിലവാരം എങ്ങനെ മെച്ചപ്പെടുത്താം?

ബീജത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന്:

  • അവശ്യ പോഷകങ്ങൾ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക.
  • വൃഷണങ്ങൾ അമിതമായി ചൂടാകുന്നത് ഒഴിവാക്കാൻ അയഞ്ഞ അടിവസ്ത്രങ്ങൾ ധരിക്കുക.
  • ചുറ്റുപാടും കാണപ്പെടുന്ന വിഷവസ്തുക്കളുമായുള്ള (ഉദാ. കീടനാശിനികൾ) സമ്പർക്കം കുറയ്ക്കുക.

ബീജങ്ങളുടെ ആരോഗ്യത്തിൽ ഭക്ഷണത്തിന്റെ സ്വാധീനം

ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്ന പുരുഷന്മാർക്ക് ബീജങ്ങളുടെ എണ്ണത്തിൽ 50% വരെ വർദ്ധനവ് അനുഭവപ്പെടുമെന്ന് നിങ്ങൾക്കറിയാമോ? സാൽമൺ, വാൾനട്ട്, ഫ്ളാക്സ് സീഡ് തുടങ്ങിയ ഭക്ഷണങ്ങൾ ഒമേഗ-3 യുടെ മികച്ച ഉറവിടങ്ങളാണ്. രക്തയോട്ടം വർദ്ധിപ്പിക്കാനും ഹോർമോണിന്റെ  അളവ് മെച്ചപ്പെടുത്താനും അതുവഴി ബീജോത്പാദനം വർദ്ധിപ്പിക്കാനും ഇവ സഹായിക്കുന്നു.

ഗുണനിലവാരമുള്ള ബീജങ്ങൾ ഉത്പാദിപ്പിക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന ചില പൊടിക്കൈകൾ

സിങ്ക്: ടെസ്റ്റോസ്റ്റിറോൺ ഉത്പാദനത്തിലും മൊത്തത്തിലുള്ള പ്രത്യുത്പാദനശേഷിയ്ക്കുവേണ്ട ആരോഗ്യത്തിലും സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. പുരുഷന്മാർ ദിവസവും കുറഞ്ഞത് 11 മില്ലിഗ്രാം സിങ്ക് കഴിക്കേണ്ടതാണ്. സിങ്ക് കൂടുതലുള്ള ഭക്ഷണങ്ങളിൽ കക്ക, മത്തങ്ങ വിത്തുകൾ, പയർവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ബീജത്തിന്റെ ഗുണനിലവാരവും അളവും ഗണ്യമായി വർദ്ധിപ്പിക്കും.

വെള്ളം കുടിക്കുന്നതുകൊണ്ട് ബീജങ്ങളുടെ എണ്ണം വർദ്ധിക്കുമോ?

വെള്ളം കുടിക്കുന്നത് ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നുവെന്നതിന് നേരിട്ടുള്ള തെളിവുകളൊന്നുമില്ല. എന്നാൽ, പ്രത്യുത്പാദനത്തിനുള്ള ആരോഗ്യം ഉൾപ്പെടെയുള്ള മൊത്തത്തിലുള്ള ശാരീരികാരോഗ്യത്തിന് ശരിയായ ജലാംശം അത്യാവശ്യമാണ്. ദിവസേന നന്നായി വെള്ളം കുടിക്കുന്നതിലൂടെയും പഞ്ചസാര ചേർത്ത പാനീയങ്ങൾ ഒഴിവാക്കുന്നതിലൂടെയും ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ബീജോത്പാദനത്തെ നല്ലരീതിയിൽ സഹായിക്കും.

സീറോ ബീജങ്ങളുടെ എണ്ണം: എങ്ങനെ വർദ്ധിപ്പിക്കാം

ബീജങ്ങൾ ഇല്ലാതിരിക്കുക (അസൂസ്പെർമിയ) എന്നത് വൈദ്യശാസ്ത്രപരമായ വിലയിരുത്തലുകൾ ആവശ്യമുള്ള ഗുരുതരമായ അവസ്ഥയാണ്. ഇനിപ്പറയുന്നവ ഇതിന്റെ ചികിത്സാ വിധികളിൽ ഉൾപ്പെടാം:

  • ഹോർമോൺ തെറാപ്പി
  • ശരീരഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ
  • ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇഞ്ചക്‌ഷൻ (ICSI) വഴിയുള്ള ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) പോലുള്ള അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജികൾ 

ഓരോരുത്തർക്കും പ്രത്യേകമായുള്ള ചികിത്സാ രീതികൾക്ക് പുരുഷ വന്ധ്യതയിൽ സ്പെഷ്യലൈസ് ചെയ്ത ഒരു ഹെൽത്ത് കെയർ പ്രൊവൈഡറുമായി കൂടിയാലോചിക്കേണ്ടത് അത്യാവശ്യമാണ്.

ചുരുക്കത്തിൽ:

ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും മെച്ചപ്പെടുത്താൻ ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, പതിവ് വ്യായാമം, സമ്മർദ്ദ നിയന്ത്രണം, ദോഷകരമായ വസ്തുക്കൾ ഒഴിവാക്കൽ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ സമീപനമാണ് ഞങ്ങൾ നിർദ്ദേശിക്കുന്നത്. ഇവ കൃത്യമായി പാലിക്കുന്നതിലൂടെ, ആരോഗ്യകരമായ ബീജോത്പാദനത്തെ പിന്തുണയ്ക്കാനും പ്രത്യുത്പാദനശേഷി മെച്ചപ്പെടുത്താനും നിങ്ങൾക്ക് കഴിയും.

ഓർക്കുക, മാതാപിതാക്കളാകാനുള്ള ഓരോ യാത്രയും അത്രയേറെ അമൂല്യമാണ്. ശരിയായ അറിവും വിദഗ്ദ്ധരുടെ പിന്തുണയും ഉപയോഗപ്പെടുത്തി, നിങ്ങളുടെ പ്രത്യുത്പാദനശേഷി മെച്ചപ്പെടുത്തി ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിങ്ങൾക്ക് കഴിയും.

ഞങ്ങളുടെ ഡോക്ടർ പറയുന്നു:

വന്ധ്യതാ പ്രശ്നങ്ങൾ നേരിടുമ്പോൾ നിങ്ങൾക്ക് നിരവധി ആശങ്കകളും വൈകാരിക പ്രശ്നങ്ങളും അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ നിങ്ങൾ തനിച്ചല്ലെന്ന് അറിയുക. അനേകം പുരുഷന്മാർ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ട്, അവർക്കാവശ്യമുള്ള എല്ലാ പിന്തുണയും നിലവിൽ ലഭ്യമാണ്. നിങ്ങളുടെ ഡോക്ടറുമായോ ഫെർട്ടിലിറ്റി സ്പെഷലിസ്റ്റുമായോ കൗൺസിലറുമായോ സംസാരിക്കുക. നിങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പ്രയാസകരമായ ഈ സമയത്ത് നിങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും അവർ നിങ്ങളോടൊപ്പമുണ്ടാകും. ~ ദീപിക മിശ്ര

Leave a Reply

Your email address will not be published. Required fields are marked *

-->

Our Fertility Specialists

Related Blogs